Posted On
date_range Updated On
date_range നീഷാമും ആസ്റ്റലും ന്യൂസിലൻഡ് ടീമിൽ
മൗണ്ട് മൗൻഗാനുയ്: ഇന്ത്യക്കെതിരെ പരമ്പര കൈവിട്ട ന്യൂസിലൻഡ് അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കായി ഒാൾ റൗണ്ടർ ജിമ്മി നീഷാമിനെയും ലെഗ് സ്പിന്നർ ടോഡെ ആസ്റ്റലിനെയും തിരിച്ചുവിളിച്ചു. ഡൗഗ് ബ്രെയ്സ്വെല്ലിൻ, ഇഷ് സോധി എന്നിവർക്ക് പകരക്കാരായാണ് ഇരുവരും ടീമിലെത്തുന്നത്. പാക് പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കേറ്റാണ് ആസ്റ്റൽ ടീമിൽനിന്ന് പുറത്താവുന്നത്. ഇൗയിടെ അവസാനിച്ച ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിച്ചിരുന്ന നീഷാം പേശിവലിവ് കാരണമാണ് ഇന്ത്യക്കെതിരായ മത്സരങ്ങളിൽനിന്ന് വിട്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.