????????? ??????????? ???

ഏഷ്യൻ കപ്പ്​ സന്നാഹം: ഇന്ത്യ ഒമാനെ നേരിടും

ന്യൂഡൽഹി: ഏഷ്യൻ കപ്പ്​ ഫുട്​ബാളിന്​ മുന്നോടിയായി ഇന്ത്യൻ ടീം ഒമാനുമായി സന്നാഹ മത്സരം കളിക്കും. അബൂദബിയിൽ ഡിസംബർ 27നാണ്​ മത്സരം. ജനുവരി അഞ്ചിന്​ കിക്കോഫ്​ കുറിക്കുന്ന ഏഷ്യൻ കപ്പിൽ ആറിന്​ തായ്​ലൻഡിനെതിരെയാണ്​ ഇന്ത്യയുടെ ആദ്യ മത്സരം.

ഒക്​ടോബറിൽ ചൈനയെയും (0-0), ഇൗ മാസം ജോർഡനെയും (1-2) നേരിട്ട ഇന്ത്യക്ക്​ ഏഷ്യൻ കപ്പിന്​ മു​മ്പ്​ മറ്റു സന്നാഹ മത്സരങ്ങൾ ഇല്ലെന്നത്​ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കുവൈത്തിലെ മഴയും വെള്ളപ്പൊക്കവും മൂലം ടീമി​​െൻറ യാത്രവൈകിയത്​ ജോർഡനെതിരായ മത്സരത്തെയും ബാധിച്ചു.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവസാന മണിക്കൂറിലാണ്​ കളിക്കാൻ തീരുമാനിച്ചത്​. പുതുമുഖങ്ങളുമായി കളിച്ച ഇന്ത്യ 2-1ന്​ തോറ്റു. നിലവിലെ ഫിഫ റാങ്കിങ്ങിൽ ഒമാൻ 84ഉം, ഇന്ത്യ 97ഉം സ്​ഥാനത്താണ്​.

Tags:    
News Summary - india oman -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.