ഇൗസ്​റ്റ്​ ബംഗാൾ x റിയൽ കശ്​മീർ മത്സരം ഡൽഹിയിൽ

ന്യൂഡൽഹി: ​െഎ ലീഗിൽ ഇൗസ്​റ്റ്​ ബംഗാളിനെതിരെയുള്ള റിയൽ കശ്​മീരി​​െൻറ അടുത്ത ഹോം മത്സരം ഡൽഹിയിലേക്ക്​ മാറ്റി . പുൽവാമ ഭീകരാ​ക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ സുരക്ഷ പരിഗണിച്ചാണ്​ വേദി മാറ്റുന്നത്​. 28നാണ്​ കളി.

അതേസമയം, ഇതേ കാരണങ്ങളാൽ കശ്​മീരിൽ കളിക്കാൻ വിസമ്മതിച്ച മിനർവ പഞ്ചാബി​​​െൻറ കാര്യത്തിൽ തീരുമാനമായില്ല. ​െഎ ലീഗ്​ അധികൃതർ ആവശ്യപ്പെട്ടിട്ടും മത്സരത്തിന്​ മിനർവ എത്താതിരിക്കുകയായിരുന്നു.

മത്സരത്തിന്​ തയാറെടുത്ത്​ കളത്തിലിറങ്ങിയ കശ്​മീരിന്​ മൂന്നു പോയൻറ്​ നൽകുമെന്നായിരുന്നു നേര​േത്തയുണ്ടായ അറിയിപ്പ്​. ഇതോടെ, മത്സരം മാറ്റിനടത്തണമെന്നാവശ്യപ്പെട്ട്​ മിനർവ ​ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്​തു.

Tags:    
News Summary - i league- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT