Posted On
date_range Updated On
date_range െഎ ലീഗ്: െഎസോളിനെ തോൽപിച്ച് ചർച്ചിൽ രണ്ടാമത്
വാസ്കോ: മുൻ ചാമ്പ്യന്മാരായ െഎസോളിനെ 4-1ന് തകർത്ത് ചർച്ചിൽ ബ്രദേഴ്സ് രണ്ടാമത്. 13 പോയൻറുമായാണ് തോൽവി യറിയാതെ കുതിക്കുന്ന ചർച്ചിൽ ചെന്നൈ സിറ്റിക്കു (17) പിന്നിലെത്തിയത്. സീസണിൽ അഞ്ചാം തോൽവി ഏറ്റുവാങ്ങിയതോടെ െഎസോൾ ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. മത്സരത്തിൽ ഖാലിദ് അചോ (23), ഇസ്രായേൽ ഗുരങ് (24), ആൻറണി വോൾഫ് (61), വിൽസ് പ്ലാസ (77) എന്നിവരാണ് ചർച്ചിലിനായി ഗോൾ നേടിയത്. എതിരാളികളുടെ ആശ്വാസ ഗോൾ ആൽഫ്രഡ് കെമയുടെ ബൂട്ടിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.