Posted On
date_range Updated On
date_range ഇൗസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് െഎസോൾ
കൊൽക്കത്ത: െഎ ലീഗിൽ ഇൗസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് െഎസോൾ. ആേവശം നീണ്ടുനിന്ന മത്സരത്തിൽ, 2-2നാണ് നിലവിലെ ചാമ്പ്യൻമാർ ഇൗസ്റ്റ് ബംഗാളിനെ തളച്ചത്. മുൻ െഎസോൾ കോച്ച് ഖാലിദ് ജമീൽ പുതിയ സീസണിൽ തട്ടകംമാറി ബംഗാളിെൻറ പരിശീലകനായെത്തിയ മത്സരത്തിൽ ഇരു ടീമുകൾക്കും വാശിയേറെയായിരുന്നു. ഗോളുകളുടെ പൂരമായ രണ്ടാം പകുതിയിൽ, എഡ്വാഡോ ഫെരീറ (65ാം മിനിറ്റ്), കാറ്റ്സുമി യൂസ (72) എന്നിവരിലൂടെ ഇൗസ്റ്റ് ബംഗാൾ ആദ്യം മുന്നിലെത്തി. എന്നാൽ, പിന്നീടു കണ്ടത് െഎസോളിെൻറ തിരിച്ചുവരവാണ്. വില്യം ലാൽനെൻഫില 74ാം മിനിറ്റിലും 96ാം മിനിറ്റിലും ഗോൾ നേടിയതോടെയാണ് െഎസോൾ കളി സമനില പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.