Posted On
date_range Updated On
date_range ഹിഗ്വയിൻ ചെൽസിക്കു വേണ്ടി ബൂട്ടണിയാനൊരുങ്ങുന്നു
ലണ്ടൻ: ഗോൺസാലോ ഹിഗ്വയിൻ ചെൽസിക്കു വേണ്ടി ബൂട്ടണിഞ്ഞേക്കും.352,000 ഡോളറിനാണ് ചെൽസി ഹിഗ്വയിനെ സ്വന്തമാക്കുന്ന ത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും കുടുതൽ പ്രതിഫലം കൈപ്പറ്റുന്ന അഞ്ചു കളിക്കാരിൽ ഹിഗ്വയിൻ നാലാമതാവും. ചെൽസി മാനേജർ മൗറീസിയോ സരിയാണ് ഹിഗ്വയിെൻറ വരവ് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
ചെൽസി ടീമിലേക്ക് പ്രവേശിക്കുന്നതിെൻറ മുന്നോടിയായുള്ള ആരോഗ്യ പരിശോധനകൾ ലണ്ടനിൽ പൂർത്തിയായതായാണ് വിവരം. ജൂൺ30 വരെയുള്ള കാലയളവിലേക്കാണ് ഹിഗ്വയിൻ ചെൽസിയുടെ ഭാഗമാവുക.
സീസണിലെ ആദ്യ പകുതിയിൽ ഹിഗ്വയിൻ എ.സി മിലാനു വേണ്ടിയാണ് കളിച്ചിരുന്നത്. മുൻ യുവൻറസ് താരമാണ് ഹിഗ്വയിൻ. സീരി എയിൽ 35 മാച്ചുകളിൽ 36 ഗോളുകളാണ് ഹിഗ്വയിൻ നേടിയത്. ആ സീസണിൽ 39 ഗോളുകൾ ഹിഗ്വയിെൻറ ബൂട്ടിൽ നിന്നു പിറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.