Posted On
date_range Updated On
date_range പങ്കെടുത്ത ആദ്യ ടൂർണമെൻറിൽ കിരീടനേട്ടവുമായി ഗോകുലം എഫ്.സി
മലപ്പുറം: പങ്കെടുത്ത ആദ്യ ടൂർണമെൻറിൽ മികവ് തെളിയിച്ച് ഗോകുലം എഫ്.സി ഒഡിഷയിൽ നടന്ന ബിജു പട്നായിക് സ്മാരക ഫുട്ബാൾ ടൂർണമെൻറ് കിരീടം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നാഗ്പൂർ റബ്ബാനി ക്ലബിനെ തോൽപിച്ചാണ് ജേതാക്കളായത്. കാലിക്കറ്റ് സർവകലാശാല താരം സിയാദ് നെല്ലിപ്പറമ്പനാണ് ഗോകുലം എഫ്.സിക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ കെ. മുഹമ്മദ് റാഷിദിെൻറ വകയായിരുന്നു. സിയാദ് നെല്ലിപ്പറമ്പനാണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. കേരള ബ്ലാസ്റ്റേഴ്സ് മുൻതാരം സുശാന്ത് മാത്യുവിെൻറ കീഴിലാണ് ടീം കളത്തിലിറങ്ങിയത്. ബിനോ ജോർജാണ് പരിശീലകൻ. ഷാജിറുദ്ദീൻ കോപ്പിലാനാണ് സഹപരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.