Posted On
date_range Updated On
date_range വനിത െഎ ലീഗ്: ഗോകുലത്തിന് ആദ്യ ജയം
ഷില്ലോങ്: വനിത െഎ ലീഗ് ഫുട്ബാളിൽ ഗോകുലം കേരളക്ക് ആദ്യ ജയം. ഇന്ദിര ഗാന്ധി എ.എസ്.ഇ ടീമിനെ 6-1ന് തോൽപിച്ചാണ് ഗോകുലം തങ്ങളുടെ ആദ്യ ജയം നേടിയത്. യുഗാണ്ട താരം ഫസില ഇക്വപുത് അഞ്ച് ഗോളുമായി ഗോകുലത്തെ മുന്നിൽനിന്നു നയിച്ചതോടെ എതിരാളി തകർന്നടിഞ്ഞു. ആദ്യ രണ്ടും തോറ്റ ഗോകുലം മൂന്ന് പോയൻറുമായി നാലാം സ്ഥാനത്താണ്. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഇൗസ്റ്റേൺസ് സ്പോർട്ടിങ്, റഷ് സോക്കറിനെ 3-1ന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.