ഗോകുലം ഇന്ന് ബംഗളൂരുവിനെതിരെ
ഭുവനേശ്വർ: സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്.സിക്ക് ഇന്ന് അഗ്നിപരീക്ഷ. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ തോൽപിച്ച് യോഗ്യത നേടിയ കേരളസംഘത്തിന് എതിരാളികളായെത്തുന്നത് െഎ.എസ്.എല്ലിലെ ഗ്ലാമർ ടീം ബംഗളൂരു എഫ്.സി. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട െഎ.എസ്.എൽ കിരീടത്തിന് പകരമായി സൂപ്പർ കപ്പ് സ്വന്തമാക്കാൻ കച്ചകെട്ടിയെത്തുന്ന നീലപ്പടയോട് ഗോകുലത്തിന് പിടിച്ചുനിൽക്കാനാവുമോയെന്ന് കാത്തിരുന്ന് കാണണം.
എന്നാൽ, ബംഗളൂരു കോച്ച് ആൽബർട്ട് റോക്ക പറയുന്നത് ഗോകുലത്തെ പേടിക്കണമെന്നാണ്. ‘‘പുതിയ എതിരാളികളാണ് ഗോകുലം. െഎ ലീഗിൽ അട്ടിമറികൾ നടത്തി തിരിച്ചുവന്ന ഇവർക്കെതിരെ ശ്രദ്ധയോടെയാണ് ഞങ്ങൾ ഒരുങ്ങുന്നത്. നഷ്ടപ്പെട്ട െഎ.എസ്.എൽ കിരീടത്തിന് പകരമായി സൂപ്പർ കപ്പ് സ്വപ്നമാണ്’’.
ബംഗളൂരു ശക്തരാണെങ്കിലും ആത്മവിശ്വാസത്തിലാണ് ഗോകുലം കോച്ച് ബിേനാ ജോർജ്. ‘‘സൂപ്പർ കപ്പ് യോഗ്യത നേടിയത് തന്നെ വലിയ കാര്യമാണ്. ഞങ്ങൾക്ക് നഷ്ടെപ്പടാൻ ഒന്നുമില്ല. ബംഗളൂരുവിനെ തളക്കാനാവുമെന്നാണ് പ്രതീക്ഷ’’. മറ്റൊരു മത്സരത്തിൽ െഎ ലീഗ് ടീമുകളായ ചർച്ചിൽ ബ്രദേഴ്സും മോഹൻ ബഗാനും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.