Posted On
date_range Updated On
date_range വ്യായാമത്തിനിടെ ഡംബെൽ നെഞ്ചിൽ വീണ് ലൊയ്വിന് പരിക്ക്
ബർലിൻ: വ്യായാമത്തിനിടെ ഡംബെൽ നെഞ്ചിൽ വീണ് ജർമൻ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ യൊആഹിം ലൊയ്വിന് പരിക്കേറ്റു. രക്തധമനിക്ക് പരിക്കേറ്റ ലൊയ്വ് ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ഇൗമാസം എട്ടിന് ബെലറൂസിനും 11ന് എസ്തോണിയക്കുമെതിരായ യൂറോ യോഗ്യത മത്സരങ്ങൾ കോച്ചിന് നഷ്ടമാവുമെന്നും ജർമൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. അസിസ്റ്റൻറ് കോച്ച് മാർകസ് സോർഗ് ആയിരിക്കും ഇൗ കളികളിൽ ഡഗൗട്ടിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.