Posted On
date_range Updated On
date_range വനിതാ ലോകകപ്പ്: ജർമനി, നോർവേ ക്വാർട്ടറിൽ
ഫ്രാൻസ്: ആഫ്രിക്കൻ കരുത്തരായ നൈജീരിയയെ വീഴ്ത്തി ജർമനി വനിതാ ലോകകപ്പ് ഫുട്ബാ ൾ ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിലെ ആദ്യമത്സരത്തിൽ 3-0ത്തിനാണ് ജർമനി നൈജീരിയയെ വീഴ്ത്തിയത്.
അലക്സാണ്ട്ര പോപ്, സാറ ഡബ്രിറ്റ്സ്, ലിയ ഷുളർ എന്നിവർ സ്കോർ ചെയ്തു. പ്രീക്വാർട്ടറിലെ മറ്റൊരു മത്സരത്തിൽ നോർവേ ആസ്ട്രേലിയയെ വീഴ്ത്തി ക്വാർട്ടറിലെത്തി. ഫുൾടൈമിൽ 1-1ന് പിരിഞ്ഞ കളി ഷൂട്ടൗട്ടിലാണ് തീർപ്പായത്. 4-1ന് നോർവേ ജയിച്ചു. 1995ലെ ചാമ്പ്യൻമാരാണ് നോർവേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.