Posted On
date_range Updated On
date_range പ്രീമിയർ ലീഗിൽ ലിവർപൂളിന് രണ്ടു േഗാൾ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലിക്കെതിരെ ലിവർപൂളിന് 2-1െൻറ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷം ലിവർപൂൾ തിരിച്ചുവരുകയായിരുന്നു. ഏഴാം മിനിറ്റിൽ ബേൺലി താരം ആഷ്ലി ബാർനസ് ഗോൾ നേടിയതിന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നെതർലൻഡ്സ് താരം ജോർജീനിയോ വിനാൽഡമിലൂടെ ലിവർപൂൾ സമനിലപിടിച്ചു. പിന്നീട് 61ാം മിനിറ്റിൽ എംറെ കാൻ നീളൻ ഗ്രൗണ്ട്ഷോട്ടിലൂടെ വിജയഗോൾ നേടുകയായിരുന്നു.
ജയത്തോടെ 28 കളികളിൽ 55 പോയൻറുമായി ലിവർപൂൾ നാലാം സ്ഥാനത്താണ്. 31 പോയൻറുമായി ബേൺലി 13ാം സ്ഥാനത്താണ്.
ജയത്തോടെ 28 കളികളിൽ 55 പോയൻറുമായി ലിവർപൂൾ നാലാം സ്ഥാനത്താണ്. 31 പോയൻറുമായി ബേൺലി 13ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.