Posted On
date_range Updated On
date_range ഖത്തറിന് ലോകകപ്പ് വേദി; മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ
പാരീസ്: 2022 ലോകകപ്പ് ഫുട്ബോൾ വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് മുൻ യുവേഫ പ്രസിഡൻറും ഫ് രഞ്ച് ഫുട്ബോൾ ഇതിഹാസവുമായിരുന്ന മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ.
ഖത്തറിന് വേദി അനുവദിച്ചതിൽ വൻ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റ്. ഖത്തറിന് അവസരം ലഭിക്കുന്നതിന് ഫിഫ എക്സിക്യുട്ടീവ് യോഗത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് പ്ലാറ്റിനിക്കെതിരായ ആരോപണം.
യു.എസ്.എ, ആസ്ത്രേലിയ, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തള്ളിയാണ് ഖത്തർ ലോകകപ്പ് വേദി സ്വന്തമാക്കിയത്. 2018ലെ ലോകകപ്പ് വേദി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 2017ലെ ഫിഫ ഗവേണിങ് ബോഡി അധ്യക്ഷനായിരുന്ന സെപ്പ് ബ്ലാറ്ററിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.