Posted On
date_range Updated On
date_range കൂടീന്യോക്ക് ശസ്ത്രക്രിയ; രണ്ടാഴ്ച വിശ്രമം
മ്യൂണിക്: കണങ്കാലിന് പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ് കൂടീന്യോക്ക് രണ്ടാഴ്ച വിശ്രമം. താരത്തിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും രണ്ടാഴ്ച വിശ്രമം വേണമെന്നും ബയേൺ മ്യൂണിക് വെള്ളിയാഴ്ച അറിയിച്ചു.
വായ്പ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ നിന്നും ജർമനിയിലെത്തിയ കൂടീന്യോ 22 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്നായി എട്ടുഗോളുകൾ നേടിയിട്ടുണ്ട്.
കോവിഡ് -19 ഭീതി ഒഴിയുന്ന മുറക്ക് മെയ് ഒമ്പതാം തിയതി മുതൽ ലീഗിൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് ബുണ്ടസ്ലിഗ അധികൃതരുടെ പദ്ധതി. കാണികളില്ലാതെ മത്സരങ്ങൾ നടത്തുന്നതിന് സർക്കാറിൻെറ അനുമതി കാത്തിരിക്കുകയാണ്. മാർച്ച് 13ന് കളി നിർത്തുേമ്പാൾ നാല് പോയൻറ് ലീഡുമായി ബയേൺ മ്യൂണിക്കാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.