ദേശീയ സബ്ജൂനിയര്‍ ഫുട്ബാള്‍: മേഘാലയ സെമിയില്‍

കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ  നാലു ഗോളുകള്‍ക്ക്  പരാജയപ്പെടുത്തി മേഘാലയ സെമിയിൽ. ശനിയാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ മാനവ് മല്ലികിെൻറ ഗോളിൽ ബംഗാളാണ് ലീഡ് നേടിയത്. മേഘാലയക്കായി ഗ്ലെനീസ് ഗോഡ് ഫ്രെലിേൻറാ ഇരട്ട ഗോളും ഫെയര്‍ലി സുട്ടിൻ ഒന്നും നേടി. ഒരു ഗോൾ സെൽഫിലൂടെയും പിറന്നു. 
രാവിലെ നടന്ന ആദ്യമത്സരത്തില്‍ ഗോവ എതിരില്ലാത്ത രണ്ട് ഗോളിന് തമിഴ്‌നാടിനെ പരാജയപ്പെടുത്തി. ഗോവക്ക് വേണ്ടി 12, 45 മിനിറ്റുകളില്‍ രോഹന്‍ ജോസഫ് വികാസാണ് സ്‌കോര്‍ ചെയ്തത്. ഞായറാഴ്ച ഒഡിഷ ഉത്തര്‍പ്രദേശിനെയും കേരളം മിസോറമിനെയും നേരിടും.

Tags:    
News Summary - football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT