????? ??????, ????????? ???????, ?????????, ??????? ???????, ???? ??????? ??????????

പെലെയും മറഡോണയും ബെക്കാമും ഒന്നിച്ചു; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ കൈ​യ​ടി​ച്ച്​ ഫു​ട്​​ബാ​ൾ ലോ​കം

സൂ​റി​ച്ച്​: കോ​വി​ഡ്​ 19നെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച ്​ ലോ​ക ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. പെ​ലെ, ഡീ​ഗോ മ​റ​ഡോ​ണ, റൊ​ണാ​ൾ​ഡോ, ഡേ​വി​ഡ്​ ബെ​ക്കാം തു​ട​ങ ്ങി​യ​വ​ർ അ​ണി​നി​ര​ന്ന ഫി​ഫ​യു​ടെ വി​ഡി​യോ​യി​ൽ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ബൈ​ച്ചൂ​ങ്​ ബൂ​ട്ടി​യ​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ന​ത്തെ​യും പ​ഴ​യ ത​ല​മു​റ​യി​ലെ​യും ലോ​ക ഫു​ട്​​ബാ​ളി​ലെ പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​ണ്​ ഫി​ഫ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും ആ​ദ​ര​വ​ർ​പ്പി​ച്ച​ത്. ‘ഫു​ട്​​ബാ​​ൾ താ​ര​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ഞ​ങ്ങ​ൾ എ​പ്പോ​ഴും അ​നു​മോ​ദ​നം നേ​ടു​ന്ന​വ​രാ​ണ്.

എ​ന്നാ​ൽ, ഈ ​സ​മ​യം സ്വ​ന്തം ജീ​വ​ൻ​പ​ണ​യം​വെ​ച്ച്​ കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രെ പൊ​രു​തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കൈ​യ​ടി​ക്കാ​ൻ വി​നി​യോ​ഗി​ക്കു​ന്നു’ -ഡേ​വി​ഡ്​ ബെ​ക്കാം പ​റ​യു​ന്നു. ജി​യാ​ൻ ലൂ​യി​ജി ബു​ഫ​ൺ, ക​ഫു, ഫാ​ബി​യോ ക​ന്ന​വാ​രോ, ഐ​ക​ർ ക​സീ​യ​സ്, സി​ന​ദി​ൻ സി​ദാ​ൻ, ​കാ​ർ​ലി ലോ​യ്​​ഡ്, മാ​ർ​ത തു​ട​ങ്ങി താ​ര​നി​ര​ത​ന്നെ എ​ഴു​ന്നേ​റ്റ്​ നി​ന്ന്​ കൈ​യ​ടി​ച്ച്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്നു.

Tags:    
News Summary - football world praise the medical workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.