ക്വാലാലംപുർ: 29 വർഷക്കാലം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരുന്ന പീറ്റർ വേലപ്പൻ (83) അന്തരിച്ചു. വാർധക്യസഹജമായ രോഗം കാരണം കിടപ്പിലായിരുന്നു. 1978-2007 കാലത്തായിരുന്നു പീറ്റർ എ.എഫ്.സിയുടെ ജനറൽ സെക്രട്ടറിയായി എത്തിയത്. ഏഷ്യൻ ഫുട്ബാളിെൻറ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
തമിഴ്നാട്ടിൽ കുടുംബവേരുള്ള മലേഷ്യൻ പൗരനായ അദ്ദേഹം എ.എഫ്.സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനറൽ സെക്രട്ടറിയായിട്ടുള്ള ആളാണ്.ഏഷ്യയിൽ ഫുട്ബാളിെൻറ വളർച്ചക്ക് ഫിഫ തയാറാക്കിയ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു. 1978ൽ ഒളിമ്പിക്സിന് മലേഷ്യ യോഗ്യത നേടിയേപ്പാൾ പീറ്ററായിരുന്നു പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.