Posted On
date_range Updated On
date_range ഇനിയസ്റ്റക്ക് പിന്നാലെ ടോറസും ജപ്പാൻ ലീഗിലേക്ക്
മഡ്രിഡ്: അത്ലറ്റികോ മഡ്രിഡുമായുള്ള കരാർ അവസാനിച്ചതോടെ മുതിർന്ന സ്പാനിഷ് ഫുട്ബാളർ ഫെർണാണ്ടോ ടോറസ് ജപ്പാൻ ലീഗിലേക്ക്. ജപ്പാൻ ക്ലബ് സഗാൻ തോസൂവാണ് താരത്തിെൻറ പുതിയ തട്ടകം.
അത്ലറ്റികോ മഡ്രിഡ്, ലിവർപൂൾ, ചെൽസി, എ.സി മിലാൻ തുടങ്ങി വമ്പൻ ക്ലബുകൾക്കായി ബൂട്ടുകെട്ടിയ ഗ്ലാമർ ടോറസ് 200ഒാളം ഗോളുകൾ നേടിയിട്ടുണ്ട്. സ്പാനിഷ് ടീമിനായി 110 മത്സരങ്ങൾ കളിച്ച് 38 തവണ ലക്ഷ്യംകണ്ടു.
ജപ്പാൻ ലീഗ് 1ലെ മികച്ച ക്ലബായ സഗാൻ തോസു, കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. നേരത്തേ, ബാഴ്സലോണയുടെ ഇതിഹാസതാരം ആന്ദ്രെ ഇനിയസ്റ്റയും ജപ്പാൻ ലീഗിലെത്തിയിരുന്നു. വിസൽ കോബെയാണ് ഇനിയസ്റ്റയെ സ്വന്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.