ബാഴ്സലോണ: പുതിയ പരിശീലകൻ ക്വികെ സെത്യാന് ബാഴ്സലോണയിൽ വിജയത്തുടക്കം. ഞായറാ ഴ്ച നടന്ന ലാ ലിഗ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഏക ഗോളിെൻറ ബലത്തിൽ ബാഴ് സ ഗ്രനാഡയെ 1-0ത്തിന് തോൽപിച്ചു. 69ാം മിനിറ്റിൽ മെസ്സിയെ വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് ജർമൻ സാഞ്ചസ് പുറത്തായ ശേഷം ഗ്രനാഡ 10 പേരായി ചുരുങ്ങിയിരുന്നു.
ടീമിെൻറ ഒന്നടങ്കമുള്ള മുന്നേറ്റത്തിനൊടുവിലാണ് 76ാം മിനിറ്റിൽ മെസ്സിയുടെ വിജയഗോൾ പിറന്നത്. ജയത്തോടെ ബാഴ്സ 20 മത്സരങ്ങളിൽനിന്ന് 43 പോയൻറുമായി ഒന്നാം സ്ഥാനത്തേക്കുയർന്നു. ബദ്ധവൈരികളായ റയൽ മഡ്രിഡിനെ ഗോൾവ്യത്യാസത്തിലാണ് കറ്റാലൻ ക്ലബ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 3-4-3 ഫോർമേഷനിൽ ഇറങ്ങി 82 ശതമാനം സമയം പന്ത് കൈവശംവെച്ച അവർ 1005 പാസുകളാണ് നെയ്തത്. ടിക്കിടാക്ക ശൈലിയിലേക്കാണ് സെത്യാൻ ക്ലബിനെ തിരിച്ചുനടത്തുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.