Posted On
date_range Updated On
date_range ബാഴ്സലോണക്ക് ജയം
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് ജയം. ഗ്രാനഡയോടേറ്റ തോൽവിയിൽ ഞെട്ടിയ ബാഴ്സ ഗെറ്റാഫെയെ 2-0ത്തിനാണ് തോൽപിച്ചത്. വിയ്യ റയലിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സലോണക്കായി ലൂയി സുവാരസും പുതുമുഖ താരം ജൂനിയർ ഫിർപോയുമാണ് സ്കോർ ചെയ്തത്.
ബെറ്റിസിൽനിന്നും സീസണിൽ ടീമിലെത്തിയ ഫിർപോയുടെ കാറ്റലൻ കുപ്പായത്തിലെ ആദ്യഗോളാണിത്. പ്രതിരോധ താരം െക്ലമൻറ് ലെൻഗൽറ്റ് ചുവപ്പുകാർഡുമായി പുറത്തായതോടെ 10 പേരുമായാണ് ബാഴ്സ അവസാന പത്തു മിനിറ്റ് കളിച്ചത്. ജയത്തോടെ ടീം രണ്ടാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.