ബാഴ്സലോണ: ഇരട്ട ഗോളുമായി നൂകാംപിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ ഫ്രഞ്ച് സ് ട്രൈക്കർ അേൻറായിൻ ഗ്രീസ്മാെൻറ മികവിൽ ലാ ലിഗയിൽ നിലവിലെ ജേതാക്കളായ ബാഴ്സലേ ാണക്ക് ആദ്യ ജയം. റയൽ ബെറ്റിസിനെ 5-2നാണ് ഏണസ്റ്റോ വെൽവെർഡെയുടെ ടീം തകർത്തത്.
കാർലസ് പെരസ്, ജോർഡി ആൽബ, അർതുറോ വിദാൽ എന്നിവരാണ് ബാഴ്സയുടെ മറ്റു ഗോളുകൾ നേടിയത്. ബെറ്റിസിനായി നബീൽ ഫാകിറും ലോറൻസോ മോറോനും സ്കോർ ചെയ്തു. പരിക്കുമൂലം പുറത്തിരുന്ന സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും ലൂയിസ് സുവാരസിനെയും സാക്ഷിനിർത്തിയായിരുന്നു ഗ്രീസ്മാെൻറ പ്രകടനം.
രണ്ടാം ഗോളിനുശേഷം എൻ.ബി.എയിൽ ലീബ്രോൺ ജെയിംസ് പ്രശസ്തമാക്കിയ വർണക്കടലാസ് വിതറിയുള്ള ആഘോഷം അനുകരിക്കുകയും ചെയ്തു ഗ്രീസ്മാൻ. അത്ലറ്റികോ മഡ്രിഡ് 1-0ത്തിന് ലെഗാനസിനെ തോൽപിച്ചു. 71ാം മിനിറ്റിൽ വിറ്റോളോയാണ് നിർണായക ഗോൾ നേടിയത്. രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ ആറു പോയൻറ് വീതവുമായി സെവിയ്യ, അത്ലറ്റികോ മഡ്രിഡ് ടീമുകളാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.