Posted On
date_range Updated On
date_range ബാഴ്സയുടെ കഷ്ടകാലം തുടരുന്നു; അത്ലറ്റിക് ബിൽബാവോയോട് 1-1െൻറ സമനില
മഡ്രിഡ്: ലാലിഗയിൽ ബാഴ്സലോണയുടെ കഷ്ടകാലം തുടരുന്നു. ലെഗാനെസിനെതിരായ തോൽവിക്കുപിന്നാലെ, അത്ലറ്റിക് ബിൽബാവോയോട് 1-1െൻറ സമനില. അത്ലറ്റിക്കിെൻറ വിങ് ബാക്ക് ഒാസ്കാർ മാർകോസ് 41ാം മിനിറ്റിൽ നേടിയ ഗോളിൽ ബാഴ്സലോണ ഏറെനേരം പിന്നിലായിരുന്നു. ഒടുവിൽ 84ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി നൽകിയ പാസിൽ മുനീറുൽ ഹദ്ദാദി നേടിയ ഗോളിലാണ് ബാഴ്സ സമനില വഴങ്ങി തടികാത്തത്. മറ്റൊരു മത്സരത്തിൽ വലൻസിയ 1-0ന് റയൽ സോസിഡാഡിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.