മഡ്രിഡ്: കിങ്സ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ അട്ടിമറിച്ച് ലെവാ െൻറ. ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടത്തിലാണ് ലെവാെൻറ സ്വന്തം കാണികൾക്കു മുന്നിൽ ബാഴ്സലോണയെ 2-1ന് േതാൽപിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി, ലൂയി സുവാരസ്, ജെറാർഡ് പിക്വെ തുടങ്ങിയ സീനിയർ താരങ്ങളില്ലാതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്.
4, 12 മിനിറ്റുകളിൽ (എറിക് കബാകോ, ബോറ മയോറൽ) കറ്റാലൻ വല രണ്ടു വട്ടം കുലുക്കി ലെവാെൻറ ഞെട്ടിച്ചു. മാൽകം, ഡെംബലെ തുടങ്ങിയ കറ്റാലന്മാരുടെ മുന്നേറ്റനിരക്ക് പക്ഷേ, ഇതിന് തിരിച്ചടി നൽകാനായില്ല. 85ാം ഫിലിപ് കുട്ടീന്യോ ഒരു ഗോളടിച്ചെങ്കിലും രക്ഷപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.