Posted On
date_range Updated On
date_range വാൽവർഡേ ബാഴ്സലോണ കോച്ച്
ബാഴ്സലോണ: അത്ലറ്റികോ ബിൽബാവോ കോച്ച് ഏണസ്റ്റോ വാൽവർഡേ ബാഴ്സലോണയുടെ പുതിയ കോച്ചായി ചുമതലയേൽക്കും. ക്ലബ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ടു വർഷത്തെ കരാറിനായിരിക്കും സ്പാനിഷുകാരനായ വാൽവർഡേ ബാഴ്സലോണയിലെത്തുക. ഏണസ്റ്റോ വാൽവർഡേ സീസൺ ഒടുവിൽ ബിൽബാവോ വിടുന്ന വാർത്ത പുറത്തുവന്നതോടെ ബാഴ്സയിലേക്കുള്ള വരവ് പ്രതീക്ഷിച്ചിരുന്നു. 1980ൽ ബാഴ്സലോണയുടെ ഫോർവേഡായിരുന്ന വാൽവർഡേ രണ്ടു സീസണോളം കറ്റാലന്മാർക്കൊപ്പമുണ്ടായിരുന്നു. 27 വർഷെത്ത ഇടവേളക്കു ശേഷമാണ് വാൽവർഡേ വീണ്ടും പഴയ ക്ലബിലേക്ക് തിരിച്ചുവരുന്നത്. എസ്പാന്യോൾ, ഒളിമ്പിയാകോസ്, വിയ്യാറയൽ, വലൻസിയ ടീമുകളെ പിരിശീലിപ്പിച്ചിരുന്ന ഇൗ സ്പാനിഷുകാരൻ 2013ലാണ് അത്ലറ്റിക് ബിൽബാവോയിലെത്തുന്നത്. മൂന്നു സീസൺ പരിശീലിപ്പിച്ച ലൂയിസ് എൻറിക്വെയുടെ പിൻഗാമിയായാണ് വാൽവർഡേയുടെ വരവ്. ബാഴ്സയെ കിങ്സ് കപ്പ് ജേതാക്കളാക്കിയാണ് എൻറിെക്വയുടെ പടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.