Posted On
date_range Updated On
date_range യൂറോപ ലീഗ്: ആഴ്സനലിനും യുനൈറ്റഡിനും തോൽവി
യൂറോപ ലീഗിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. കസാക്കിസ്ഥാൻ പ്രീമിയർ ലീഗിലെ എഫ്.സി അസ്താനായാ ണ് ചുവപ്പന്മാരെ 2-1 എന്ന സ്കോറിന് തോൽപിച്ചത്.
സീനിയർ താരങ്ങൾക്ക് പകരം മാഞ്ചസ്റ്റർ ടീമിലെ ജൂനിയർ താരങ്ങളാണ് കളത്തിലിറങ്ങിയത്. 10ാം മിനിറ്റിൽ തന്നെ ലിംഗാർഡ് മാഞ്ചസ്റ്ററിനായി വല കുലുക്കി. ഷോംകോ (55', ബെർണാഡ് (62') എന്നിവരാണ് അസ്താനക്കായി തിരിച്ചടിച്ചത്.
എങ്കിലും 10 പോയൻറുമായി യുനൈറ്റഡ് തന്നെയാണ് മുന്നിൽ. ‘എഫിൽ’ ഒന്നാമതുള്ള ആഴ്സനലിനെ എയ്ൻട്രാഷ് ഫ്രാങ്ക്ഫുർട് 2-1ന് തോൽപിച്ചു. സെവിയ്യ, സെൽറ്റിക്, എസ്പാന്യോൾ ടീമുകൾ പ്രീക്വാർട്ടർ ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.