Posted On
date_range Updated On
date_range എഫ്.എ കപ്പ്: ചെൽസിയും ലെസ്റ്ററും ക്വാർട്ടറിൽ
ലണ്ടൻ: എഫ്.എ കപ്പിൽ ചെൽസിയും ലെസ്റ്റർ സിറ്റിയും ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ മത്സരത്തിൽ ഹൾസിറ്റിയെ ചെൽസി 4-0ത്തിന് തോൽപിച്ചപ്പോൾ, ഷെഫീൽഡ് യുനൈറ്റഡിനെ ലെസ്റ്റർ സിറ്റി 1-0ത്തിനാണ് മറികടന്നത്. ബ്രസീൽ താരം വില്യെൻറ തകർപ്പൻ പ്രകടനത്തിലാണ് ചെൽസിയുടെ അനായാസ ജയം.
രണ്ട്, 32 മിനിറ്റുകളിൽ വില്യൻ ഗോൾ നേടിയപ്പോൾ, പെഡ്രോ (27), ഒലിവർ ജിറൂഡ് (42) എന്നിവർ പട്ടിക പൂർത്തിയാക്കി. 52ാം മിനിറ്റിൽ ഹൾസിറ്റിക്ക് പെനാൽറ്റി ഭാഗ്യം ലഭിച്ചെങ്കിലും ചെൽസി ഗോളി വില്ലി കബല്ലേരിയോ രക്ഷകനായി. റിയാദ് മെഹ്റസ് നൽകിയ പാസിൽ (66ാം മിനിറ്റ്) ജാമി വാർഡി നേടിയ ഏക ഗോളിലാണ് ലെസ്റ്റർ സിറ്റി ക്വാർട്ടറിൽ കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.