Posted On
date_range Updated On
date_range യൂറോപ ലീഗ്: ചെൽസിക്ക് ജയം; ആഴ്സനൽ തോറ്റു
ലണ്ടൻ: യൂറോപ ലീഗ് ആദ്യ പാദമത്സരത്തിൽ അടിതെറ്റി ആഴ്സനൽ. ഫ്രഞ്ച് ക്ലബ് സ്റ്റെഡെ റ ിനൈസിനോട് എവേ മത്സരത്തിനെത്തിയ ആഴ്സനൽ 3-1ന് തോറ്റു. മൂന്നാം മിനിറ്റിൽ അലക്സ് ഇവോബിയിലൂടെ റിനൈസിെൻറ വലയിൽ പന്തെത്തിച്ചാണ് ഗണ്ണേഴ്സ് തുടങ്ങിയത്. പക്ഷേ, 41ാം മിനിറ്റിൽ സോക്രട്ടീസ് കളം വിട്ടതോടെ ഗണ്ണേഴ്്സിെൻറ പ്രതിരോധം പാളി.
ബെഞ്ചമിൻ ബോറിഗഡ് (42), ഇസ്മയീലിയ സർ (88) എന്നിവരും നാച്ചോ മോൺറിയലിെൻറ (65) സെൽഫ് ഗോളും ചേർന്നപ്പോൾ മൂന്നുതവണ ഗണ്ണേഴ്സ് വല കുലുങ്ങി.അതേസമയം, ചെൽസി, നാപോളി, വലൻസിയ, വിയ്യാറയൽ ടീമുകൾ ജയത്തോടെ ആദ്യ പാദം ഭദ്രമാക്കി. ചെൽസി യുെക്രയ്ൻ ക്ലബ് ഡൈനാമോ കിയവിനെ 3-0ത്തിന് തോൽപിച്ചു. പെഡ്രോ (17), വില്യൻ (65), കാലൂം ഹൂഡ്സൺ (90) എന്നിവർ ചെൽസിക്കായി ഗോൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.