Posted On
date_range Updated On
date_range യൂറോപ ലീഗിൽ ചെൽസിക്കും ആഴ്സനലിനും ജയം
ഗ്രീസ്: യൂറോപ ലീഗിൽ ഇംഗ്ലീഷ് ക്ലബുകളായ ചെൽസിക്കും ആഴ്സനലിനും ജയം. പോക് സലോനികയെ ഒരു ഗോളിന് വീഴ്ത്തിയാണ് ചെൽസിയുടെ ജയം. ബ്രസീൽ താരം വില്യൻ ഏഴാം മിനിറ്റിൽ നേടിയ ഗോളിലാണ് ചെൽസി ജയിച്ചത്. 2013ലെ ചാമ്പ്യൻഷിപ്പ് വിജയത്തിനു ശേഷം ചെൽസിയുടെ ആദ്യ യൂറോപ്പ ലീഗ് മത്സരം ആയിരുന്നു ഇത്. ശനിയാഴ്ച 4-1 വിജയിച്ച ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ് ചെൽസി മാനേജർ മൊറിസിയോ സാരി ടീമിനെ ഇറക്കിയത്. ഈഡൻ ഹാസാർഡിനടക്കം വിശ്രമം അനുവദിച്ചിരുന്നു.
മറ്റൊരു മത്സരത്തിൽ ആഴ്സനൽ യുക്രൈൻ ടീമായ വോസ്ക്ല പൊൾട്ടോവയെ 4-2 നാണ് തോൽപിച്ചത്. 32, 56 മ ിനിട്ടുകളിലായി ഒബമിയാങ് രണ്ടു തവണ ഇംഗ്ലീഷ് ടീമിനായി വല കുലുക്കി. 48ാം മിനിറ്റിൽ വെൽബാക്, 74ാം മിനിറ്റിൽ മെസൂത് ഒാസിൽ എന്നിവരാണ് ഗണ്ണേഴ്സിനായി ഗോൾ നേടിയത്. ചെസ്നാക്കോവ് (76), ഷാർപർ (90+ 4) എന്നിവരാണ് വോസ്ക്ലക്കായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.