Posted On
date_range Updated On
date_range സിറ്റിക്കും ആഴ്സനലിനും സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, എവർട്ടൺ ടീമുകൾക്ക് സമനില. 90ാം മിനിറ്റിൽ ഫെർണാണ് ടിഞ്ഞോയുടെ സെൽഫ് ഗോളിലാണ് സിറ്റി ക്രിസ്റ്റൽ പാലസിനോട് 2-2ന് സമനിലയിൽ കുരുങ്ങിയത്. സിറ്റിക്കായി സെർജിയോ അഗ്യൂറോ ഇരട്ടഗോൾ നേടി.
ഷെഫീൽഡ് യുനൈറ്റഡാണ് ആഴ്സനലിനെ 1-1ന് തളച്ചത്. ആഴ്സനലിനായി ഗബ്രിയേൽ മാർടിനെല്ലിയും ഷെഫീൽഡിനായി ജോൺ ഫ്ലെക്കും ഗോൾ നേടി.
എവർട്ടണിനെ വെസ്റ്റ്ഹാമും ആസ്റ്റൺ വില്ലയെ ബ്രൈറ്റണും 1-1ന് സമനിലയിൽ കുരുക്കി.
മറ്റ് മത്സരങ്ങളിൽ വോൾവ്സ് 3-2 സതാംപ്റ്റണെയും നോർവിച് സിറ്റി 1-0ത്തിന് ബേൺമൗത്തിനെയും തോൽപിച്ചു.
23 മത്സരങ്ങളിൽനിന്ന് 48 പോയൻറുമായി സിറ്റി രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.