മൊണോകോ: കഴിഞ്ഞ യൂറോപ ലീഗിലെ മികച്ച താരമായി ഏഡൻ ഹസാഡ് തെരഞ്ഞെടുക്കപ്പെട്ടു. കി രീടം നേടിയ ചെൽസിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഇപ്പോൾ റയൽ മഡ്രിഡ് താരമായ 28കാ രന് 340 പോയൻറുമായി പുരസ്കാരം നേടിക്കൊടുത്തത്. ചെൽസിയുടെ ഒലിവർ ജിറൂഡ് (119) രണ്ടാം സ്ഥാനവും എയ്ൻട്രാക്ട് ഫ്രങ്ക്ഫർട്ടിെൻറ (ഇപ്പോൾ റയൽ മഡ്രിഡ് താരം) ലൂക യോവിച് (94) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പിയറി എമെറിക് ഒൗബമയാങ്, ആഴ്സനൽ (65), അലക്സാണ്ടർ ലാകസറ്റെ, ആഴ്സനൽ (19), എൻഗോളോ കാെൻറ, ചെൽസി (16), ജാവോ ഫെലിക്സ്, ബെൻഫിക, ഇപ്പോൾ അത്ലറ്റികോ മഡ്രിഡ് (12), വില്യൻ, ചെൽസി (11), പെഡ്രോ റോഡ്രിഗ്വസ്, ചെൽസി (9), സെബാസ്റ്റ്യൻ ഹാലർ, എയ്ൻട്രാക്ട് ഫ്രങ്ക് ഫർട്ട്, ഇപ്പോൾ വെസ്റ്റ്ഹാം (9) എന്നിവരാണ് നാലു മുതൽ 10 വരെ സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.