മുൻ എ.ടി.കെ അസി. കോച്ച് ബസ്താബ് റോയ് ഇൗസ്റ്റ് ബംഗാൾ കോച്ച്
െകാൽക്കത്ത: ഇൗസ്റ്റ് ബംഗാളിെൻറ മുഖ്യപരിശീലകനായി മുൻ എ.ടി.കെ അസി. കോച്ച് ബസ്താബ് റോയിയെ നിയമിച്ചു. ഖാലിദ് ജമീലിെൻറ പിൻഗാമിയായാണ് ബസ്താബിെൻറ നിയമനം. െഎേസാൾ എഫ്.സിയെ െഎ ലീഗ് ചാമ്പ്യന്മാരാക്കിയ പകിട്ടുമായി കൊൽക്കത്തയിലെത്തിയ ഖാലിദ് ജമീലിനു കീഴിൽ ഇൗസ്റ്റ് ബംഗാൾ മോശം ഫോമിലായിരുന്നു.
െഎ ലീഗ് സീസണിൽ നാലാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്യാനായ ടീം സൂപ്പര്‍ കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്.സിയോട് 4-1ന് തോൽവി ഏറ്റുവാങ്ങിയിരുന്നു. ടെക്നിക്കൽ ഡയറക്ടറായ സുഭാഷ് ഭൗമിക്കുമായി ജമീലിനുണ്ടായ അഭിപ്രായവ്യത്യാസവും പുറത്താക്കലിന് കാരണമായി. 2015 മുതൽ എ.ടി.കെയിലുള്ള റോയ് 2016ലെ ടീമിെൻറ കിരീട വിജയത്തിലും പങ്കാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.