Posted On
date_range Updated On
date_range ഡീഗോ കോസ്റ്റ അരങ്ങേറ്റം ഗംഭീരമാക്കി; അത്ലറ്റികോക്ക് മിന്നും ജയം
മഡ്രിഡ്: അത്ലറ്റികോ മഡ്രിഡിലേക്ക് തിരിച്ചെത്തിയ ഡീഗോ കോസ്റ്റ അരങ്ങേറ്റം ഗോളോടെ ഗംഭീരമാക്കി. കിങ്സ് കപ്പിൽ എസ്പോർട്ടിയോയെ 4^0ത്തിന് മഡ്രിഡ് വമ്പന്മാർ തകർത്ത മത്സരത്തിൽ പകരക്കാരനായെത്തിയാണ് കോസ്റ്റ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഡീഗോ ഗോഡിൻ(33), ഫെർണാണ്ടോ ടോറസ് (37) എന്നിവർ ഗോൾ നേടിയപ്പോൾ, 69ാം മിനിറ്റിലാണ് കോസ്റ്റയുടെ ഗോൾ. അേൻറായിൻ ഗ്രീസ്മാൻ 92ാം മിനിറ്റിൽ പട്ടിക തികച്ചു. ചെൽസിയിൽനിന്നും ഇൗ സീസണിെൻറ ആദ്യത്തിൽതന്നെ താരം ടീമിലെത്തിയിരുന്നെങ്കിലും ട്രാൻസ്ഫർ വിലക്കുകാരണം കളത്തിലിറങ്ങാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.