Posted On
date_range Updated On
date_range ഡെലെ അലിക്ക് പരിക്ക്; ജർമനിക്കെതിരായ സൗഹൃദ മത്സരത്തിനില്ല
ലണ്ടൻ: ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ ടോട്ടൻഹാം താരം ഡെലെ അലിക്ക് പരിക്കേറ്റതോടെ ഇൗ ആഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങൾ താരത്തിന് നഷ്ടമാവും. ജർമനി, ബ്രസീൽ ടീമുകൾക്കെതിരായാണ് ഇംഗ്ലണ്ടിന് സൗഹൃദ മത്സരങ്ങളുള്ളത്. പരിക്ക് സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ട് ടീമിൽനിന്ന് താരത്തെ പിൻവലിച്ചു. അലിക്കു പകരം എവർട്ടൻ താരം മൈക്കൽ കീൻ ടീമിലെത്തി. യൂറോപ്പിൽനിന്ന് ഇംഗ്ലണ്ട് നേരത്തേതന്നെ റഷ്യൻ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. വെള്ളിയാഴ്ചയാണ് ജർമനിക്കെതിരെ ഇംഗ്ലണ്ടിെൻറ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.