Posted On
date_range Updated On
date_range ചെക് റിപ്പബ്ലിക് ഫുട്ബാൾ താരം ജോസഫ് സുറൽ വാഹനാപകടത്തിൽ മരിച്ചു
അങ്കാറ: ചെക് റിപ്പബ്ലിക് ഫുട്ബാൾ താരം ജോസഫ് സുറൽ തുർക്കിയിലുണ്ടായ വാഹനാപകട ത്തിൽ മരിച്ചു. സ്ട്രൈക്കറായ സുറൽ തുർക്കിയിലെ മുൻനിര ക്ലബായ അലന്യാസ്പോറിനുവേ ണ്ടിയും കളിക്കുന്നുണ്ട്.
തെക്കൻ തുർക്കിയിലെ അലന്യയിൽ നടന്ന ഒരു കളിക്കുശേഷം മടങ്ങവേ ടീം സഞ്ചരിച്ച മിനിബസ് അപകടത്തിൽ പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനുകാരണം.
2013ൽ അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച സുറൽ, 2016ലെ യൂറോ കപ്പ് ഉൾപ്പെടെ 20 തവണ ദേശീയ ഫുട്ബാൾ ടീമിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ യുെക്രയിനെതിരെയാണ് അവസാനമായി ചെക് ജേഴ്സിയണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.