ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച് പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങിയ ക്രി​സ്​​റ്റ്യാ​നോ വി​വാ​ദ​ത്തി​ൽ

മെ​ദീ​ര: ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച്​ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ വ ി​മ​ർ​ശ​നം. ജ​ന്മ​നാ​ടാ​യ പോ​ർ​ചു​ഗ​ലി​ലെ മെ​ദീ​ര​യി​ൽ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ യു​വ​ൻ​റ​സ്​ താ​രം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ​ത്. കോ​വി​ഡ്​ കാ​ര​ണം രാ​ജ്യ​ത്ത്​ ലോ​ക്​​ഡൗ​ൺ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ സൂ​പ്പ​ർ താ​രം പ​രി​ശീ​ലി​ക്കു​ന്ന വി​ഡി​യോ പു​റ​ത്താ​യ​ത്.

ഇ​തോ​ടെ, ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ താ​ര​ത്തി​ന്​ താ​ക്കീ​ത്​ ന​ൽ​കി. താ​ര​ത്തി​ന്​ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​​ട്ടി​ല്ലെ​ന്നും നി​യ​മം അ​നു​സ​രി​ക്ക​ണ​മെ​ന്നും മെ​ദീ​ര ആ​രോ​ഗ്യ വി​ഭാ​ഗം ത​ല​വ​ൻ പെ​ഡ്രോ റാ​മോ​സ്​ പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി​യ ക്രി​സ്​​റ്റ്യാ​നോ​ക്കും കു​ടും​ബ​ത്തി​നും ഐ​​സൊ​ലേ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​റ്റാ​ലി​യ​ൻ സീ​രി ‘എ’ ​ടീ​മാ​യ ലാ​സി​യോ​യു​ടെ ഡ​യ​റ​ക്​​ട​റും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

Tags:    
News Summary - Cristiano Ronaldo Warned After Images Of Secret Training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT