Posted On
date_range Updated On
date_range അപ്പീൽ തള്ളി; റൊണാൾഡോയുടെ അഞ്ചു മത്സരങ്ങളിലെ വിലക്ക് തുടരും
മഡ്രിഡ്: ബാഴ്സലോണയുമായുള്ള ക്ലാസിക് പോരാട്ടത്തിനിടെ റയൽ മഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ച അഞ്ചു മത്സരങ്ങളിലെ വിലക്ക് നിലനിൽക്കും. രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്താകുകയും റഫറിയെ തള്ളുകയും ചെയ്തതോടെയാണ് അഞ്ചു മത്സരങ്ങളിൽ വിലക്കു വീണത്.
റഫറി റികാർഡോ ഡി ബുർഗോസിനെ തള്ളിയതിന് ലഭിച്ച നാലു മത്സരങ്ങളിലെ വിലക്ക് നീക്കുമെന്ന പ്രതീക്ഷ കുറവായിരുന്നുവെങ്കിലും രണ്ടാം മഞ്ഞക്കാർഡ് ഒഴിവാക്കിേയക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, വിലക്ക് നിലനിർത്താനായിരുന്നു സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ സമിതി തീരുമാനം.
ഇതോടെ, ബാഴ്സലോണക്കെതിരെ നടക്കുന്ന രണ്ടാം പാദത്തിലും റയലിെൻറ അടുത്ത തുടർന്നുള്ള നാലു മത്സരങ്ങളിലും സൂപ്പർ താരം പുറത്തിരിക്കേണ്ടിവരും. സെപ്റ്റംബർ 19ന് റയൽ ബെറ്റിസുമായുള്ള മത്സരത്തിലാകും ഇനി റൊണാൾഡോ ബൂട്ടുകെട്ടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.