Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോക്ക് ഇരട്ടഗോള്‍; റയൽ ബൊറൂസിയയെ തകർത്തു
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് റയലിൻെറ ജയം. ഗാരെത് ബെയ്ല്‍ ആണ് റയലിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. വിജയത്തോടെ രണ്ടു മത്സരങ്ങളില്‍ റയലിന് ആറു പോയിന്റായി.
ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടൻഹാം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അപ്പോയലിനെയും മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷക്തറിനെയും തോല്‍പ്പിച്ചു. ലിവര്‍പൂളിന് സ്പാര്‍ട്ടക്ക് മോസ്ക്കോയോട് 1-1 സമനില പങ്കിടേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.