ഇൗ ദിനം ലോകഫുട്ബാളിലെ ഏറ്റവും നിരാശരായ ആരാധകർ ഇന്ത്യക്കാരായിരിക്കും. സാേങ്കത ികവിദ്യ ആകാശംമുെട്ട വളർന്നു വലുതായി, ലോകം കൈവെള്ളയിലൊതുങ്ങുന്ന കാലമായിട്ടും ക ോപ അമേരിക്ക ചാമ്പ്യൻഷിപ്പിെൻറ കാഴ്ചപ്പുറത്താണ് ഇന്ത്യ ഉപഭൂഖണ്ഡം.
ഇന്ത്യയിൽ കോപ സംപ്രേഷണം തുടങ്ങിയ ശേഷം ആദ്യമായാവും ഇൗ അനുഭവം. സംഘാടകർ ടി.വി റൈറ്റ്ആയി വൻതുക ആവശ്യപ്പെട്ടതിനെ തുടർന്ന് ലോകഫുട്ബാൾ മത്സരങ്ങളുടെ പ്രധാന സംപ്രേക്ഷകരായ സോണി സ്പോർട്സ് പിൻവാങ്ങുകയായിരുന്നു.
സ്റ്റാർ സ്പോർട്സ് ലോകകപ്പ് ക്രിക്കറ്റ് സീസണായതിനാൽ താൽപര്യം പ്രകടിപ്പിച്ചുമില്ല. ഇരു സംഘവും പാലം വലിച്ചതോടെ നിരാശരായത് ലാറ്റിനമേരിക്കൻ ഫുട്ബാളിെൻറ ആരാധകരായ ഇന്ത്യയിലെ ഫുട്ബാൾ കാണികളും. ഇനി ആശ്വാസം ഫുട്ബാൾ വെബ്സൈറ്റുകളുടെ ലൈവ് ലിങ്കുകൾ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.