ചെൽസിക്ക് ജയം, യുനൈറ്റഡിന് തോൽവി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ ചെൽസി ആദ്യ ജയം സ്വന്തമാക്കിയപ്പോൾ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തം മൈതാനത്ത് തോൽവിയറിഞ്ഞു. ഒാൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാ ലസാണ് യുനൈറ്റഡിനെ 2-1ന് അട്ടിമറിച്ചത്. 31ാം മിനിറ്റിൽ ജോദാൻ ആയൂവും ഇഞ്ചുറി ടൈമിൽ പാട്രിക് വാൻ ആൻഹോളുമാണ് പാലസിെൻറ ഗോൾ സ്കോറർമാർ. ഡാനിയൽ ജെയിംസാണ് (89') യുനൈറ്റഡിെൻറ ഏക ഗോളിെൻറ ഉടമ. രണ്ടാം പകുതിയിൽ ആതിഥേയർക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി റാഷ്ഫോഡ് നഷ്ടപ്പെടുത്തി.
ശനിയാഴ്ച നടന്ന മത്സരത്തിൽ നോർവിച് സിറ്റിയെ 3-2നാണ് ചെൽസി മറികടന്നത്. ഇംഗ്ലീഷ് താരം ടാമി എബ്രഹാം ഇരട്ടഗോൾ നേടി. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽതന്നെ എബ്രഹാം സ്കോർ ചെയ്തെങ്കിലും മൂന്ന് മിനിറ്റിനകം നോർവിച്ച് ഒപ്പമെത്തി. ടോഡ് കാൻഡ്വെല്ലാണ് സ്കോർ ചെയ്തത്. 17ാം മിനിറ്റിൽ മേസൺ മൗണ്ട് ചെൽസിയെ വീണ്ടും മുന്നിെലത്തിച്ചു. അധികം വൈകുംമുേമ്പ ടീമു പുക്കിയിലൂടെ നോർവിച്ച് വീണ്ടും സമനില പിടിച്ചു. 68ാം മിനിറ്റിൽ മാറ്റിയോ കൊവാസിചിെൻറ അസിസ്റ്റിൽനിന്നുമായിരുന്നു എബ്രഹാമിെൻറ വിജയഗോൾ.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല എവർട്ടണിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു. വെസ്ലിയും അൻവർ ഗസാലിയും ഗോളടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.