Posted On
date_range Updated On
date_range ചെൽസിക്കു മുന്നിൽ അടിതെറ്റി യുനൈറ്റഡ്
ലണ്ടൻ: സ്റ്റാംഫോഡ് ബ്രിഡ്ജിൽ മൗറീന്യോയുടെ തന്ത്രങ്ങൾ ഒന്നും വിലപ്പോയില്ല. പുതിയ സീസണിൽ കിരീട പ്രതീക്ഷയോടെ കുതിച്ചുകൊണ്ടിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് സീസണിൽ രണ്ടാം തോൽവി. ചാമ്പ്യന്മാരായ ചെൽസിയുടെ തട്ടകത്തിൽ കളിക്കാനെത്തിയ യുനൈറ്റഡിന് 1-0ത്തിനാണ് തോൽവി വഴങ്ങേണ്ടിവന്നത്.
ചെൽസിയുടെ ആക്രമണത്തിന് പ്രതിരോധതന്ത്രങ്ങൾ മെനഞ്ഞായിരുന്നു മൗറീന്യോ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിയത്. കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടികൾ നൽകിയെങ്കിലും യുനൈറ്റഡിന് ഫിനിഷിങ്ങിൽ പിഴച്ചു. ഹസാഡും മൊറാറ്റയും പലതവണ ഗോളിനടുത്തേക്ക് ആദ്യ പകുതിയിൽ എത്തിയെങ്കിലും ഡിഗേയുടെ മാരക ഫോം യുനൈറ്റഡിനെ പലതവണ രക്ഷിച്ചു. അർഹിച്ച ഗോൾ ചെൽസിക്കെത്തുന്നത് 55ാം മിനിറ്റിൽ. സീസർ ആസ്പ്ലിക്യൂട്ടയുടെ മഴവില്ല് കണക്കെയുള്ള ക്രോസ് വലയിലേക്ക് മൊറാറ്റ ചെത്തിയിടുേമ്പാൾ ഡിഗേക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ചെൽസി കിരീട പോരാട്ടത്തിലേക്ക് തിരിച്ചെത്തി. 11 കളിയിൽ 22 പോയൻറാണ് ചെൽസിക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.