Posted On
date_range Updated On
date_range ലീഗ് കപ്പ്: ആദ്യ പാദ സെമിയിൽ ചെൽസി ഇന്ന് ആഴ്സനലിനെ നേരിടും
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ആദ്യ പാദ സെമിയിൽ ചെൽസി ഇന്ന് ആഴ്സനലിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ച 1.30നാണ് മത്സരം. ബേൺമൗത്തിനെ 2-1ന് തോൽപിച്ചാണ് ചെൽസി സെമിഫൈനലിലെത്തിയത്. വെസ്റ്റ്ഹാമിനെ ഒരു ഗോളിന് തോൽപിച്ചാണ് ഗണ്ണേഴ്സ് അവസാന നാലിലേക്ക് കയറിയത്. ആശങ്കകളൊന്നുമില്ലാതൊയാണ് ചെൽസി ഒരുങ്ങുന്നത്. എന്നാൽ, ഗണ്ണേഴ്സിെൻറ നില അങ്ങനെയല്ല.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തിരിക്കുന്ന വെങ്ങറുടെ സംഘം നിലനിൽപു ഭീഷണിയിലാണ്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന എഫ്.എ കപ്പിൽ കഴിഞ്ഞ ദിവസം തോറ്റ് പുറത്തായി. പ്രീമിയർ ലീഗും എഫ്.എ കപ്പും കൈവിട്ടിരിക്കെ മാനംകാക്കാൻ ഇംഗ്ലീഷ് ലീഗ് കപ്പിൽ ഗണ്ണേഴ്സിന് ജയിച്ചേ പറ്റൂ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് നേരത്തേ പുറത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.