Posted On
date_range Updated On
date_range ചെൽസിക്ക് സമനില; ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് തിരിച്ചടി
ലണ്ടൻ: പ്രീമിയർ ലീഗ് പോരാട്ടം ഫൈനൽ ലാപ്പിലേക്ക് നീങ്ങവെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ അകലുന്നു. സ്റ്റാംഫോഡ് ബ്രിഡ്ജിൽ വെസ്റ്റ്ഹാം യുനൈറ്റഡിനോടേറ്റ സമനില (1-1) നീലപ്പടക്ക് കനത്ത പ്രഹരമായി.
36ാം മിനിറ്റിൽ സീസർ അസ്പിലിക്യൂറ്റയുടെ ഗോളിൽ ചെൽസി ലീഡ് പിടിച്ചെങ്കിലും പകരക്കാരനായെത്തിയ ഹാവിയർ ഹെർണാണ്ടസ് 73ാം മിനിറ്റിൽ നേടിയ ഗോളിൽ കളി സമനിലയായി. 32 കളിയിൽ 57 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് ചെൽസി. ആറു കളി ശേഷിക്കെ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിനെ മറികടക്കാൻ ഇനി 10 പോയൻറ് വേണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.