Posted On
date_range Updated On
date_range ചെൽസിയെ തോൽപിച്ചു; ചാമ്പ്യൻസ് കപ്പിൽ ഇൻറർമിലാന് മൂന്നാം ജയം
സിംഗപ്പൂർ: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ ഇൻറർമിലാന് മൂന്നാം ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയെ 2-1ന് തോൽപിച്ചാണ് ഇറ്റാലിയൻ കരുത്തർ കുതിപ്പ് തുടരുന്നത്. നേരത്തേ ലിയോൺ, ബയേൺ മ്യൂണിക് ക്ലബുകളെ ഇൻറർമിലാൻ തോൽപിച്ചിരുന്നു. സ്റ്റീവൻ ജോവിറ്റിച്ച് (45), ഇവാൻ പെരിസിച്ച് (53) എന്നിവരാണ് ഇൻററിനായി ഗോൾ നേടിയത്. 74ാം മിനിറ്റിൽ സെൽഫ് ഗോളാണ് ചെൽസിക്ക് ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.