ചെൽസി- ആഴ്​സനൽ പോരാട്ടം സമനിലയിൽ

ലണ്ടൻ: ആരാധകർ കാത്തിരുന്ന പോരാട്ടത്തിന്​ സമനിലയിൽ പര്യവസാനം. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും എഫ്​.എ കപ്പ്​ കിരീടം ചൂടിയ ആഴ്​സനലും പ്രീമിയർ ലീഗിൽ​ നേർക്കു​നേർ വന്നപ്പോൾ, ഒരു തവണപോലും വലകുലുങ്ങാതെ മത്സരത്തിന് (0-0)​ അവസാനം.

കളി സമനിലയിൽ അവസാനിച്ചതോടെ 10 പോയൻറുമായി ​െചൽസി മൂന്നാം സ്​ഥാനത്തും ഏഴു പോയൻറുമായി ആഴ്​സനൽ 12ാം സ്​ഥാനത്തുമാണ്​. 87ാം മിനിറ്റിൽ ചെൽസിയുടെ ബ്രസീൽ താരം ഡേവിഡ്​ ലൂയിസിന്​ ചുവപ്പുകാർഡ്​ കണ്ട്​ പുറത്തുപോവേണ്ടി വന്നത്​ ചാമ്പ്യന്മാർക്ക്​ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങിയ എതിരാളികൾക്കെതിരെയും ഗണ്ണേഴ്​സിന്​ വലകുലുക്കാനായില്ല.
 

Tags:    
News Summary - Chelsea and Arsenal draw -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.