നെയ്​മറടിച്ചു; പി.എസ്​.ജി ക്വാർട്ടറിൽ

പാരീസ്​: അടച്ചിട്ട സ്​റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ്​ ലീഗ്​ പോരിൽ ബൊറൂസിയ ഡോർട്ട്​മുണ്ടിനെ തകർത്ത്​ പി.എസ ്​.ജി ക്വാർട്ടറിൽ പ്രവേശിച്ചു. പാരീസിൽ നടന്ന രണ്ടാംപാദത്തിൽ മറുപടിയില്ലാത്ത രണ്ട്​ ഗോളിനാണ്​ ജർമൻ ക്ലബിനെ ത രിപ്പണമാക്കിയത്​.

28ാം മിനുറ്റിൽ ബ്രസീൽ-അർജൻറീന കൂട്ടുകെട്ടിലാണ്​ ആദ്യ ഗോൾ പിറന്നത്​. എയ്​ഞ്ചൽ ഡിമരിയ എടുത്ത കോർണർ നെയ്​മർ തലകൊണ്ട്​ അതിമനോഹരമായി വലയിലാക്കി.

ആദ്യ പകുതിയുടെ അധികസമയത്ത്​ സ്​പാനിഷ്​ താരം ജുവാൻ ബെർണാറ്റാണ്​ ആതിഥേയരുടെ രണ്ടാം ഗോൾ നേടിയത്​. രണ്ടാം പകുതിയിൽ ബൊറൂസിയ ഡോർട്ട്​മുണ്ട്​ ഗോൾ മടക്കാൻ കിണഞ്ഞ്​ പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

യുവൻറസിൽനിന്ന്​ വാടകക്കെത്തിയ എംറെ കാൻ 89ാം മിനുറ്റിൽ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായതോടെ ജർമൻ ടീമി​​െൻറ പതനം പൂർത്തിയായി.
ആദ്യ പാദത്തിൽ വിജയം ഡോർട്ട്​മുണ്ടി​​െൻറ കൂടെയായിരുന്നു (2-1).

രണ്ട്​ ഗോൾ ജയത്തോടെ 3-2 എന്ന അഗ്രിഗേറ്റിലാണ്​ പാരീസ്​ ടീം ക്വാർട്ടറിലേക്ക്​ കടന്നത്​.
കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ വീഴ്​ത്തി അത്​ലറ്റികോ മാഡ്രിഡ്​ ക്വാർട്ടറിൽ പ്രവേശിച്ചു.

Tags:    
News Summary - champions league: psg in quarter final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.