Posted On
date_range Updated On
date_range ഹിതപരിശോധന: സ്പെയിൻ ടീമിൽ നിന്നും വിരമിക്കാൻ സന്നദ്ധം -പിക്വെ
ബാഴ്സലോണ: കാറ്റലോണിയ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് ഹിതപരിശോധനയിൽ വോട്ട് ചെയ്തതിനു പിന്നാലെ സ്പാനിഷ് ഫുട്ബാൾ ടീം വിടാൻ സന്നദ്ധതയുമായി ജെറാഡ് പിക്വെ രംഗത്ത്. കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്ത് പരസ്യമായി രംഗത്തെത്തിയ പിെക്വക്കെതിരെ സ്പാനിഷ് ദേശീയ വാദികൾ വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് ബാഴ്സലോണ പ്രതിരോധതാരം കൂടിയായ പിക്വെ നിലപാട് വ്യക്തമാക്കിയത്. ‘സ്പാനിഷ് ദേശീയ ടീമിൽ തുടർന്നും കളിക്കുമെന്നാണ് വിശ്വാസം. എന്നാൽ, എെൻറ നിലപാട് ബോർഡ് തലവന്മാർക്കും മറ്റും പ്രശ്നമാണെങ്കിൽ 2018 ലോകകപ്പിന് മുേമ്പ തന്നെ സ്പാനിഷ് ടീമിൽ നിന്നും വിരമിക്കാൻ സന്നദ്ധമാണ്’ -പിക്വെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.