മഡ്രിഡ്: ഫിഫ ദ ബെസ്റ്റ് പുരസ്കാരനിറവിൽ പരിക്ക് ഭേദമായി ലാ ലിഗയിൽ ബൂട്ടുകെട ്ടിയിറങ്ങിയ ലയണൽ മെസ്സിക്ക് വീണ്ടും പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഗ്രാനഡയോട് തോറ്റ ബാഴ്സക്കും കോച്ച് ഏണസ്റ്റോ വാൽവർഡേക്കും വിയ്യാ റയലിനെതിരായ ജയം ആശ്വാസമായെങ്കിലും മെസ്സിയുടെ പരിക്ക് ആശങ്കയിലാക്കുന്നുണ്ട്.
നൂകാംപിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബാഴ്സയുടെ ജയം. അേൻറായിൻ ഗ്രീസ്മാനും (6) ആർതറുമാണ് (15) സ്കോറർമാർ. മെസ്സിയുടെ അസിസ്റ്റിൽനിന്നായിരുന്നു ഗ്രീസ്മാെൻറ ഗോൾ. 44ാം മിനിറ്റിൽ സാൻറി കസോർള വിയ്യാ റയലിെൻറ ആശ്വാസഗോൾ നേടി. ആദ്യപകുതിയുടെ അവസാനത്തിൽ തുടയെല്ലിനു പരിക്കേറ്റ മെസ്സിക്കു പകരം ഒസ്മാനെ ഡെംബലെ കളത്തിലിറങ്ങി. ആറു മത്സരങ്ങളിൽനിന്ന് 10 പോയൻറുമായി ബാഴ്സ പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.