മെസി മാജിക്; കറ്റാലൻ തേരോട്ടം

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിന്‍റെ ആഘോഷമെന്നോണം മെസി കളം നിറഞ്ഞപ്പോൾ ലാ ലിഗയിൽ ആർ.സി.ഡി മലോക്കക്കെതിരെ ബാഴ്സലോണക്ക് 5-2ന്‍റെ ജയം. മെസിയുടെ ഹാട്രിക് ഗോൾ നേട്ടത്തോടെയാണ് കറ്റാലൻ ടീം മികച്ച ജയം നേടിയത്.

മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ അന്‍റോണിയോ ഗ്രീസ്മാൻ ഗോൾ നേടി. ഏഴാം മിനിറ്റിലായിരുന്നു ഗോൾ. 17ാം മിനിറ്റിൽ മെസിയുടെ ആദ്യ ഗോൾ പിറന്നു. 35ാം മിനിറ്റിൽ ആർ.സി.ഡിക്കായി ആന്‍റെ ബുഡിമർ ആദ്യ ഗോൾ നേടി. പകരമെന്നോണം 41ാം മിനിറ്റിൽ വീണ്ടും മെസിയുടെ ഗോൾ. രണ്ട് മിനിറ്റിന് ശേഷം ലൂയിസ് സുവാരസും ഗോൾ നേടി ലീഡ് ഉയർത്തി.

64ാം മിനിറ്റിൽ ബുഡിമർ വീണ്ടുമൊരു ഗോളിലൂടെ മലോക്കയുടെ സ്കോർ ഉയർത്തി. 83ാം മിനിറ്റിൽ മെസി ഹാട്രിക് നേട്ടം പൂർത്തിയാക്കി. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡാണ് മറികടന്നത്.

മത്സരത്തിന് മുമ്പ് നടന്ന ചടങ്ങില്‍ നൗ കാമ്പില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മെസി ബാലണ്‍ ഡി ഓര്‍ പ്രദര്‍ശിപ്പിച്ചു. മെസിയുടെ മക്കളാണ് ബാലണ്‍ ഡി ഓര്‍ താരത്തിന് കൈമാറിയത്.

അവസാന നാല് മത്സരങ്ങളിലെ ജയത്തോടെ പോയിന്‍റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ.

Tags:    
News Summary - barcelona vs rcd mallorca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT