സ്​പാനിഷ്​ ലാ ലിഗ: ചാ​മ്പ്യ​ൻ ബാ​ഴ്​​സ ഇ​ന്നി​റ​ങ്ങും

ബാ​ഴ്​​സ​ലോ​ണ: സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ ബാ​ഴ്​​സ​ലോ​ണ​ക്ക്​ ഇ​ന്ന്​ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ഡി​പോ​ർ​ടീ​വോ അ​ലാ​വ​സി​നെ​തി​രെ​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 

സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​​െൻറ കി​രീ​ട​നേ​ട്ട​വു​മാ​യാ​ണ്​ ക​റ്റാ​ല​ന്മാ​ർ ത​ങ്ങ​ളു​ടെ സീ​സ​ൺ തു​ട​ങ്ങു​ന്ന​ത്. ബ​ദ്ധ​വൈ​രി​ക​ളാ​യ റ​യ​ൽ മ​ഡ്രി​ഡി​ന്​ ട്രാ​ൻ​സ്​​ഫ​ർ വി​പ​ണി​യി​ൽ തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ട​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല നീ​ക്ക​ങ്ങ​ളു​ടെ മു​ൻ​തൂ​ക്ക​ത്തി​ലാ​ണ്​ ബാ​ഴ്​​സ തു​ട​ങ്ങു​ന്ന​ത്. 

ല​യ​ണ​ൽ മെ​സ്സി നാ​യ​ക​നാ​യി ചു​മ​ത​ല​യേ​റ്റ ടീ​മി​ൽ അ​ർ​തു​റോ വി​ദാ​ൽ, മാ​ൽ​കം എ​ന്നി​വ​ർ പു​തു​താ​യെ​ത്തി. എ​ന്നാ​ൽ, ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ കൂ​ടു​വി​ട്ട ക്ഷീ​ണ​ത്തി​ൽ​നി​ന്ന്​ റ​യ​ൽ മ​ഡ്രി​ഡ്​ ഇ​തു​വ​രെ മു​ക്ത​മാ​യി​ട്ടി​ല്ല. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഗെ​റ്റാ​െ​ഫ​ക്കെ​തി​രെ​യാ​ണ്​ റ​യ​ൽ മ​ഡ്രി​ഡി​​െൻറ ആ​ദ്യ മ​ത്സ​രം.
 

Tags:    
News Summary - barcelona- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.