മഡ്രിഡ്: ലാ ലിഗയിലെ ചാമ്പ്യന്മാർക്ക് അട്ടിമറി തോൽവി. ബാഴ്സേലാണയെ ലെഗാനസ് 2-1ന് അട്ടിമറിച്ചപ്പോൾ, റയൽ മഡ്രിഡിനെ 3-0ത്തിന് സെവിയ്യ തകർത്തു. പുതിയ സീസണിൽ ഇരുവരുടെയും ആദ്യ തോൽവിയാണിത്. റയലും ബാഴ്സയും തോറ്റതിെൻറ നേട്ടം അത്ലറ്റികോ മഡ്രിഡിനാണ്. കഴിഞ്ഞദിവസം ഹ്യൂസ്കയെ അത്ലറ്റികോ 3-0ത്തിന് തോൽപ്പിച്ചിരുന്നു. ഇതോടെ, 13 പോയൻറുള്ള റയലിനും ബാഴ്സക്കും പിന്നിൽ അത്ലറ്റികോ മഡ്രിഡും (11) നിലയുറപ്പിച്ചു.
പുതിയ സീസണിൽ ഇതുവരെ ഒരു മത്സരംപോലും ജയിക്കാനാവാത്ത ലെഗാനസാണ് സ്വന്തം തട്ടകത്തിൽ ബാഴ്സയെ ഞെട്ടിച്ചത്. 12ാം മിനിറ്റിൽ ഗംഭീര വോളിയിലൂടെ ഫിലിപ് കുടീന്യോ ഗോൾ നേടിയതോടെ കറ്റാലന്മാർ മുന്നിലെത്തി. മെസ്സി നൽകിയ പാസിൽനിന്നായിരുന്നു കുടീന്യോ ലെഗാനസ് ഗോളിയെ നിഷ്പ്രഭമാക്കി വല കുലുക്കിയത്. എന്നാൽ, രണ്ടാം പകുതി ബാഴ്സ പ്രതിരോധങ്ങളുടെ പിഴവ് മുതലെടുത്ത് ഒരു മിനിറ്റ് വ്യത്യാസത്തിൽ (52, 52) രണ്ടുതവണ ലെഗാനസ് നിറയൊഴിച്ചു. നബീൽ അൽ സഹർ, ഒാസ്കാർ റോഡ്രിഗസ് എന്നിവരാണ് ബാഴ്സയുടെ കുതിപ്പിന് തടയിട്ടത്.
ബാഴ്സ തോറ്റ വാർത്തക്കു പിന്നാലെയിറങ്ങിയ റയലിനും അടിതെറ്റി. ഒന്നാമതെത്താനുള്ള സുവർണാവസരം യൂറോപ്യൻ ചാമ്പ്യന്മാർ കളഞ്ഞുകുളിച്ചു. ആദ്യ മത്സരത്തിന് വലകാക്കാനിറങ്ങിയ തിബോ കർടുവയെ സെവിയ്യൻ മുന്നേറ്റം പലതവണ പരീക്ഷിച്ചു. റാമോസിനും വറാനെക്കും തുടർച്ചയായ വീഴ്ചകൾ വന്നതോടെ ആദ്യ പകുതിതന്നെ മൂന്ന് ഗോളുകൾ ആതിഥേയർ അടിച്ചുകൂട്ടി. പോർചുഗീസുകാരൻ ആന്ദ്രെ സിൽവയും (17, 21) വിസാം ബിൻ യദറുമാണ് (39) സ്കോറർമാർ. രണ്ടാം പകുതിയിൽ കോച്ച് യൂലൻ ലോപെറ്റ്ഗുയിയുടെ പരീക്ഷണങ്ങളൊന്നും വിലപ്പോയതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.